• October 23, 2021

കൊവിഡ് 19: മിക്ക മസ്ജിദുകളിലും കൂട്ട നമസ്‌കാരം നിര്‍ത്തിവെച്ചു

 കൊവിഡ് 19: മിക്ക മസ്ജിദുകളിലും കൂട്ട നമസ്‌കാരം നിര്‍ത്തിവെച്ചു

സംസ്ഥാനത്ത് പലയിടങ്ങളിലും മസ്ജിദുകളിലെ കൂട്ടനമസ്‌കാരം നിര്‍ത്തി. മസ്ജിദിലെ ഉച്ചഭാഷിണികളില്‍ മുഴങ്ങുന്ന ബാങ്ക് വിളിയുടെ അടിസ്ഥാനത്തില്‍ ഇനി നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ചാല്‍ മതി എന്ന അറിയിപ്പ് കൂടിയുണ്ടാകും. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്‌റെ ഭാഗമായാണ് തീരുമാനം.

നെടുമ്പാശേരി പറമ്പയം പുതുവാശേരി ജുമുഅ മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൂട്ട നമസ്‌കാരം നിര്‍ത്തി. വിമാനത്താവളത്തിന്റെ സാമീപ്യം മൂലം അപരിചിതര്‍ നമസ്‌കാരത്തിനെത്തുന്ന മസ്ജിദ് ആണിത്. ഉച്ചഭാഷിണികളില്‍ മുഴങ്ങുന്ന ബാങ്ക് വിളിക്ക് ശേഷം ഇനി നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ചാല്‍ മതി എന്ന അറിയിപ്പും ഉണ്ട്. പള്ളികളില്‍ ഇമാമും ജീവനക്കാരും മാത്രമാണ് നമസ്‌കാരത്തിനെത്തുക. രോഗബാധ പടരാന്‍ സാഹചര്യമുള്ളതിനാല്‍ സംസ്ഥാനത്തെ പള്ളികളില്‍ നിന്ന് കാര്‍പെറ്റുകള്‍ മാറ്റി തുടങ്ങി.

നമസ്‌കാരത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷയെ കരുതി ജുമുഅ നമസ്‌കാരത്തോടെ കൂടുതല്‍ പള്ളികള്‍ അടച്ചിടാന്‍ മഹല്ല് സംഘടനകളുടെ നിര്‍ദ്ദേശമുണ്ട്.

Related post