• November 27, 2021

ചൈനയിലെ മുസ്ലിം പള്ളികള്‍ തുറന്നു

 ചൈനയിലെ മുസ്ലിം പള്ളികള്‍ തുറന്നു

അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയിലെ പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നത്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പള്ളികള്‍ തുറന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു നമസ്‌കാരം നടന്നത്. ഇതിനുള്ള ക്രമീകരണങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു.

സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമായും സൗജന്യമായി വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഏത് നേരത്തും പള്ളികളിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണം.

Related post