• October 23, 2021

പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധി ഭവനിലെ അമ്മമാര്‍

 പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധി ഭവനിലെ അമ്മമാര്‍

പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധി ഭവനിലെ അമ്മമാര്‍. കഴിഞ്ഞ ഇലക്ഷനിലും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാരാണ് പിണറായി വിജയന് കെട്ടിവയ്ക്കാനുള്ള തുക സ്വരൂപിച്ച് നല്‍കിയത്. കരകൗശല വസ്തുക്കളും ചവിട്ടികളും ഒക്കെ നിര്‍മിക്കുന്ന ഇവര്‍ ഗാന്ധിഭവനിലെ വില്‍പ്പനശാലയില്‍ വിറ്റുകിട്ടുന്ന കാശ് സ്വരൂപിച്ചാണ് നല്‍കിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എകെജി സെന്ററില്‍ എത്തിയായിരുന്നു തുക നല്‍കിയത്. കഴിഞ്ഞ ഓണത്തിന് അന്തേവാസികള്‍ക്ക് അദ്ദേഹം ഓണക്കോടി നല്‍കിയിരുന്നു.

Related post