• August 3, 2021

2022 മുതൽ ഇന്ത്യൻ റെയിൽ‌വേയിൽ ”കണ്ടന്റ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്”

 2022 മുതൽ ഇന്ത്യൻ റെയിൽ‌വേയിൽ ”കണ്ടന്റ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്”

യാത്രക്കാർക്ക് ‘കണ്ടന്റ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് (കോഡ്)’ സേവനം നൽകാനൊരുങ്ങി റെയില്‍വെ . റെയില്‍ടെലുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെയില്‍വെ ഈ സേവനം നടപ്പിലാക്കുന്നത്.

കോഡ് വഴി യാത്രക്കാര്‍ക്ക് സൗജന്യ അല്ലെങ്കില്‍ സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വിനോദ ആപ്ലിക്കേഷനിലേക്കുള്ള തടസ്സരഹിതമായ ആക്സസും യാത്രയ്ക്കിടെ അവരുടെ വ്യക്തിഗത ഉപകരണങ്ങളില്‍ അതിവേഗ സ്ട്രീമിംഗും ആസ്വദിക്കാന്‍ കഴിയും. ഓണ്‍ലെെൻ അപ്ലിക്കേഷന്‍ മൂവികള്‍, ഷോകള്‍, വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനാണു നീക്കം, ഇത് പെയ്ഡ്, ഫ്രീ ഫോര്‍മാറ്റുകളില്‍ ലഭ്യമാകും.

ട്രെയിനുകളിലും, സ്റ്റേഷനുകളിലും ആവശ്യാനുസരണം സേവനം നൽകുന്നതിനായി സീ എന്റർടൈൻമെന്റിന്റെ അനുബന്ധ സ്ഥാപനമായ എം / എസ് മർഗോ നെറ്റ്‌വർക്കിനെ ,ഡിജിറ്റൽ എന്റർടൈൻമെന്റ് സർവീസ് പ്രൊവൈഡറായി തിരഞ്ഞെടുത്തു.

വിനോദ സേവനങ്ങള്‍ നല്‍കുന്നതിനു പുറമേ, ഉപയോക്താക്കള്‍ക്ക് അവരുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഇ-കൊമേഴ്സ് സേവനങ്ങളും ആപ്ലിക്കേഷന്‍ നല്‍കും. 2022 ഓടെ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍ടെലിന്റെ സിഎംഡി പുനീത് ചൗള പറഞ്ഞു. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്, കൂടാതെ മറ്റൊരു ധനസമ്പാദന മാര്‍ഗമായും റെയിൽവേ ഇതിനെ കാണുന്നു.

വ്യക്തിഗത ഉപകരണങ്ങളിലുടനീളം യാത്രക്കാർക്ക് ബഫർ ഫ്രീ സ്ട്രീമിംഗ് ആസ്വദിക്കാനും ഇതുവഴി സാധിക്കും. ഉള്ളടക്ക ആപ്ലിക്കേഷൻ പ്രാഥമികമായി എല്ലാ പ്രീമിയം, സബർബൻ, മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും ലഭ്യമാകും. ഇന്ത്യയിലുടനീളമുള്ള എല്ലാ വൈ-ഫൈ പ്രവർത്തനക്ഷമമായ റെയിൽ‌വേ സ്റ്റേഷനുകളിലെയും യാത്രക്കാർ‌ക്ക് ഉള്ളടക്ക അപ്ലിക്കേഷൻ‌ ഉപയോഗിക്കാൻ‌ കഴിയും.

.3,003 ട്രെയിനുകളും (പ്രീമിയം / മെയിൽ / എക്സ്പ്രസ്-) പാൻ ഇന്ത്യയും 2,864 ജോഡി സബർബൻ ട്രെയിനുകളും (മൊത്തം 5,728 ട്രെയിനുകൾ) ഉൾപ്പെടുന്ന മൊത്തം 8,731 ട്രെയിനുകളില്‍ സ്ട്രീമിംഗ് സേവനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൗജന്യ വൈഫൈ ലഭ്യമാകുന്ന അയ്യായിരത്തിലധികം റെയില്‍വേ സ്റ്റേഷനുകളിലും സ്ട്രീമിംഗ് സേവനം ലഭ്യമാകും

Related post