• August 2, 2021

ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധമിരമ്പുന്നു , ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസടക്കം നിരവധി പേര്‍ അറസ്റ്റില്‍

 ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധമിരമ്പുന്നു , ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസടക്കം നിരവധി പേര്‍ അറസ്റ്റില്‍


പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ,.ജെഎന്‍യു വിദ്യാര്‍ഥി നേതാവ് സുഭാഷ്ചന്ദ്രയും എന്നിവരെ കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടികളെയടക്കം പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. മന്ദിര്‍ മാര്‍ഗിലേക്ക് വിദ്യാര്‍ഥികളുമായി വന്ന ബസുകള്‍ കസ്റ്റഡിയിലെടുത്തു. സിആര്‍പിഎഫും ഡല്‍ഹി പൊലീസും ഉള്‍പ്പെടെ വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് നീക്കി. വാഹനങ്ങളില്‍ നിന്നടക്കം വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. കൗടില്യമാര്‍ഗില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി.

പ്രതിഷേധത്തെ തുടര്‍ന്ന് ലോക് കല്യാണ്‍ മാര്‍ഗ് മെട്രോ സ്റ്റേഷന്‍ അടച്ചു . ബി.ജെ.പി മുന്‍ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവുമായ ഉദിത് രാജും കസ്റ്റഡിയിലുണ്ട്. മന്ദിര്‍മാര്‍ഗ് പൊലിസ് സ്റ്റേഷനു മുന്നിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. മന്ദിര്‍ മാര്‍ഗിലേക്ക് വിദ്യാര്‍ഥികളുമായി വന്ന ബസുകളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്ദിര്‍മാര്‍ഗില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മുഹമ്മദ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയ മന്തിര്‍മാര്‍ഗ് പൊലിസ് സ്റ്റേഷന് മുന്നിലും ഇപ്പോള്‍ നിരവധിപേര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

എട്ടു ബസുകളിലായി ജാമിയ സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികള്‍ യു.പി ഭവനിലേക്ക് പ്രതിഷേധത്തിനെത്തിയിരുന്നു.
ഇവരില്‍ നാല് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. മന്തിര്‍ മാര്‍ഗില്‍ ഇരുപത് വിദ്യാര്‍ഥികളുമായ വന്ന ബസും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൗടില്യ മാര്‍ഗിലും പ്രതിഷേധക്കാരെ പൊലിസ് ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഈ വഴികളിലൂടെ ഒറ്റയ്ക്കും കൂട്ടമായും വന്ന എല്ലാവരെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related post