• October 21, 2021

കോവിഡ് അംബാനിയെയും തളര്‍ത്തി

 കോവിഡ് അംബാനിയെയും തളര്‍ത്തി

കൊറോണ വൈറസ് വ്യാപനം മുകേഷ് അംബാനിയുടെ ബിസിനസ്സിലും വില്ലനായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ മൊത്തം ആസ്തിയില്‍ 28 ശതമാനം കുറവുണ്ടായി. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 300 മില്യണ്‍ യു.എസ് ഡോളര്‍ (2281 കോടി രൂപ) 48 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വരുമാനത്തില്‍ 19 ബില്യന്‍ യുഎസ് ഡോളറിന്റെ കുറവാണുണ്ടായത്. ഇതിന്റെ ഫലമായി ആഗോളതലത്തിലെ സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത് നിന്നും 17-ാം സ്ഥാനത്തേക്ക് അദ്ദേഹം എത്തിയ കാര്യം ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പറഞ്ഞിരുന്നു.

അതേസമയം ഗൗതം അദാനിക്ക് ആറ് ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 37 ശതമാനം സമ്പത്ത് നഷ്ടപ്പെട്ടു. ഇന്ത്യന്‍ സമ്പന്നരില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നടാര്‍ (5 ബില്യണ്‍ അല്ലെങ്കില്‍ 26 ശതമാനം), ബാങ്കര്‍ ഉദയ് കൊട്ടക് (4 ബില്യണ്‍ അല്ലെങ്കില്‍ 28 ശതമാനം) എന്നിവര്‍ക്കും നഷ്ടമാണ്.

ആമസോണിന്റെ ജെഫ് ബെസോസ് ആണ് ലോക സമ്പന്ന പട്ടികയില്‍ ഒന്നാമനായി തുടരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഒമ്പത് ശതമാനത്തിന്റെ ഇടിവ് മാത്രമാണ് ജെഫ് ബെസോസിന്റെ ആസ്തിയില്‍ ആകെ ഉള്ളത്.

Related post