• October 26, 2021

ജോളിയായി മുക്ത ,കൂടത്തായി സീരിയലൊരുങ്ങുന്നു

 ജോളിയായി മുക്ത ,കൂടത്തായി സീരിയലൊരുങ്ങുന്നു

കൂടത്തായി കൊലപാതക പരമ്പര സീരിയലാകുന്നു. ജോളിയായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത് നടി മുക്തയാണ് . ജനുവരി 13-ന് എത്തുന്ന സീരിയലിന്റെ പ്രൊമോ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത് നാത്തൂന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ ഗായിക റിമി ടോമി.

View this post on Instagram

All the best muthe????#koodathay?? @actressmuktha

A post shared by Rimitomy (@rimitomy) on

പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന സ്ത്രീയായാണ് മുക്ത പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫ്ളവേഴ്സ് മൂവി ഇന്റര്‍നാഷണല്‍ ആണ് സീരിയല്‍ അവതരിപ്പിക്കുന്നത്.

താമരശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ പൊന്നാമറ്റം കുടുംബത്തിലെ ആറു പേരെയാണ് സയനൈഡ് ഉപയോഗിച്ച് ജോളി കൊലപ്പെടുത്തിയത്. കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് സിനിമകള്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന മുക്തയുടെ രണ്ടാം വരവാണിത്. റിമിടോമിയുടെ സഹോദരന്‍ റിങ്കിയുടെ ഭാര്യ കൂടിയാണ് മുക്ത.

Related post