• June 20, 2021

സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയൻ അന്തരിച്ചു

 സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയൻ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയൻ അന്തരിച്ചു. 65 വയസ്സായിരുന്നു . കഴിഞ്ഞ ഒരാഴ്ചയോളമായി  കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

 ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് നാല് മണിക്ക്  മുരുക്കുംപാടം ശ്മശാനത്തിൽ വെച്ച് ആണ് അദ്ദേഹത്തിന്റെ  സംസ്കാരച്ചടങ്ങ് നടക്കം.


കലാഭവൻ മണിയുടെ പാട്ടുകൾക്ക് സംഗീതം പകർന്നാണ്  സിദ്ധാർത്ഥ് വിജയൻ പ്രശസ്തി നേടിയത്. 1983ലെ ഓണക്കാലത്ത് പുറത്തിറങ്ങിയ അത്തപ്പൂക്കളം എന്ന ആൽബമാണ് സിദ്ധാർത്ഥ് വിജയൻ്റെ ആദ്യ ആൽബം ഗാനം. ചാലക്കുടിക്കാരൻ ചങ്ങാതി, അമ്മ ഉമ്മ മമ്മി, സ്വാമി തിന്തകത്തോം തുടങ്ങി നാൽപ്പത്തിയഞ്ചോളം കലാഭവൻ മണി കാസറ്റുകൾക്ക്  സംഗീതം നൽകിയത് ഇദ്ദേഹമായിരുന്നു.

Related post