• October 18, 2021

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ

 പൗരത്വ നിയമ ഭേദഗതിക്കെതിരെ  മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ

പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. . പൗരത്വ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ നിയമം സ്റ്റേ ചെയ്യണമെന്നും വിധി വരുന്നതുവരെ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ കണക്കെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

ജനുവരി പത്തിനാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. ഏതാണ്ട് 40,000 പേരുടെ പട്ടിക കേന്ദ്രസർക്കാറിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്

പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തി വരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലുമായി കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആണ് മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ ഫയല്‍ ചെയ്തത്.

Related post