• December 3, 2021

കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർക്കെതിരെ സിഐടിയു ആക്രമണം

 കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർക്കെതിരെ സിഐടിയു ആക്രമണം

കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചുകളിൽ ജോലിക്കെത്തിയ ജീവനക്കാർക്കെതിരെ സിഐടിയു ആക്രമണം. വനിത ജീവനക്കാർക്കെതിരെ ചീമുട്ടയെറിഞ്ഞ സമരാനുകൂലികൾ ഷട്ടറിനുള്ളിൽ മദ്യക്കുപ്പികൾ തിരുകിവച്ചു. പൊലീസ് സംരക്ഷണത്തിലാണ് ജീവനക്കാർ ബ്രാഞ്ചുകൾ തുറന്നത്.

മുത്തൂറ്റ് ഫിനാൻസ് കോട്ടയം ബേക്കർ ജംഗ്ഷൻ, ക്രൗൺ പ്ലാസ, ഇല്ലിക്കൽ ബ്രാഞ്ചുകളിലാണ് സംഭവം ഉണ്ടായത്. രാവിലെ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്കെതിരെ സമരാനുകൂലികൾ ചീമുട്ടയെറിയുകയായിരുന്നു. പിരിച്ചുവിട്ട ജീവനക്കാരന്റെ നേതൃത്വത്തിൽ സിഐടിയു തൊഴിലാളികൾ ആണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പരാതി നൽകി. ശേഷം പോലീസ് സംരക്ഷണത്തിലാണ് ബ്രാഞ്ചുകൾ തുറന്നത്. ഷട്ടറിനുള്ളിൽ തിരുകി വച്ചിരുന്ന മദ്യക്കുപ്പികൾ പോലീസ് നീക്കം ചെയ്തു. ദിവസവും രാവിലെ അതിക്രമം പതിവാണെന്നും താഴുകൾ പശയൊഴിച്ച് നശിപ്പിക്കാറുണ്ടെന്നും ജീവനക്കാർ പറഞ്ഞു. ഒരു തരത്തിലുള്ള ആക്രമണത്തെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനയല്ല സി.ഐ.ടിയു എന്ന് ജില്ലാ സെക്രട്ടറി ടിആർ രഘുനാഥൻ പ്രതികരിച്ചു.

Related post