• July 27, 2021

‘മൈ സാന്‌റ’ ക്രിസ്മസിന്; ട്രെയ്‌ലര്‍ പുറത്തിറങ്ങി

 ‘മൈ സാന്‌റ’  ക്രിസ്മസിന്; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രം ‘മൈ സാന്റ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫണ്‍ റൈഡ് ആയാണ് ട്രെയ്ലര്‍ ചെയ്തിരിക്കുന്നത്. ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ്. രസകരമായ സാന്റക്‌ളോസിന്റെ കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ഒപ്പം ഒരു സസ്പെന്‍സും പ്രതീക്ഷിക്കാം എന്ന് ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നു.

ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ജെമിന്‍ സിറിയക് എഴുതുന്നു. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

Related post