• June 20, 2021

നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക്‌

 നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക്‌

BJP MP from Amritsar Navjot Singh Sidhu at the Parliament House in New Delhi on August 26, 2013. (Photo::: IANS)

കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നവെന്ന് റിപ്പോര്‍ട്ട്. ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേജ്രിവാള്‍ സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് സിദ്ദു ആംആദ്മിയിലേക്ക് എന്ന വാര്‍ത്ത പുറത്തെത്തിയത്. എന്നാല്‍ കേജ്രിവാള്‍ ഇതിന് കൂടുതല്‍ രാഷ്ട്രീയ വിശദീകരണം നല്‍കിയിട്ടില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പും എഎപി സിദ്ദുവുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ആ നീക്കം നിലച്ചു. 2017ല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പായിരുന്നു ഇത്. പിന്നീട് പഞ്ചാബ് കാബിനറ്റ് മന്ത്രിയായിരുന്നു സിദ്ദു. പിന്നീട് പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് രാജിവച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി സിദ്ദു നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയരാന്‍ തുടങ്ങിയത്.

Related post