• December 3, 2021

വെറും 20 മിനിറ്റ് അഭിനയത്തിന് നയന്‍താരയുടെ പ്രതിഫലം 5 കോടി

 വെറും 20 മിനിറ്റ് അഭിനയത്തിന് നയന്‍താരയുടെ പ്രതിഫലം 5 കോടി


തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടിയാണ് നയന്‍താര. താരമൂല്യം ഉയര്‍ന്നതോടെ നയന്‍സ് വാങ്ങുന്ന പ്രതിഫലവും കുത്തനെ കൂട്ടിയിരിക്കുകയാണ് നടി.

രജനീകാന്ത് ചിത്രം ദര്‍ബാറിലെ നായികാ വേഷത്തിനായി നയന്‍സ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപയുടെ പ്രതിഫലമാണ് നയന്‍സിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദര്‍ബാറില്‍ കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു. മൂക്കുത്തി അമ്മന്‍, നയന്‍സിന്റെ കാമുകന്‍ വിഘ്‌നേഷ് ശിവന്‍ നിര്‍മിക്കുന്ന നെട്രികണ്‍ തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്ന നയന്‍സിന്റെ പുതിയ ചിത്രങ്ങള്‍.

Related post