• July 28, 2021

തർക്കം വേണ്ട , നയൻതാര എന്നു പേരിട്ടത് ഞാനും രഞ്ജനും കൂടി

 തർക്കം വേണ്ട , നയൻതാര എന്നു പേരിട്ടത് ഞാനും രഞ്ജനും കൂടി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പേരിനെ ചൊല്ലിയുള്ള തർക്കത്തിലാണ് ഇപ്പോൾ മോളിവുഡ്. ഡയാന മറിയം കുര്യൻ , നയൻതാരയായത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ആദ്യ ചിത്രത്തിലൂടെയാണ്. പിന്നീട് കുറച്ച് ചിത്രങ്ങളിൽ മാത്രം വേഷമിട്ട നയൻസ് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭയ്ക്കുടമയാണ് നയൻസ് .

നയൻതാരയ്ക്ക് ആ പേര് താനാണ് നിർദ്ദേശിച്ചതെന്ന അവകാശ വാദവുമായി എത്തിയിരിക്കുകയാണ് എരുമല്ലൂർ സ്വദേശിയായ ജോൺ ഡിറ്റോ പിആർ. ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

ജോണ്‍ ഡിറ്റോ എഴുതിയ കുറിപ്പ് വായിക്കാം:

2003..തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ. “ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു..മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി….നയൻതാര..

ഞാൻ പറഞ്ഞു: നയൻതാര ..സാജൻസാർ തലയാട്ടി…സ്വാമിനാഥൻ സാറും തലകുലുക്കി.പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു.അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ …സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..”പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല.എങ്കിൽ ഈക്കഥ പറയാമായിരുന്നു.

എന്നാൽ ഇത് സത്യൻ അന്തിക്കാട് പൂർണമായും നിഷേധിക്കുകയായിരുന്നു.

Related post