• November 30, 2021

സ്ലിം ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ

 സ്ലിം ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ

മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ. നസ്രിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നസ്രിയയുടെ സ്‌റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കൂളിങ് ഗ്ലാസില്‍ ചുവപ്പണിഞ്ഞു നില്‍ക്കുന്ന താരത്തിനൊപ്പം ഫഹദിനെയും കാണാം. ഇപ്പോള്‍ ഒരുപാട് മെലിഞ്ഞെന്നും വമ്പന്‍ മേക്കോവറാണ് നടിയുടേതെന്നും പ്രേക്ഷകര്‍ പറയുന്നു. അതേസമയം നസ്രിയയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

വിവാഹത്തിനുശേഷമുള്ള ഇടവേള കഴിഞ്ഞുള്ള തിരിച്ചുവരവില്‍ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ ട്രാന്‍സ് ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തുകയാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ നാല് വര്‍ഷത്തിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

Related post