• August 2, 2021

ഡിസംബര്‍ നേരെത്തെയെത്തിയോ; ആലോചനയുമായി ഫഹദ്

 ഡിസംബര്‍ നേരെത്തെയെത്തിയോ;  ആലോചനയുമായി ഫഹദ്

നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുെവച്ച ഫഹദിന്റെ ചിത്രമാണ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ താരം. സോഷ്യല്‍ മീഡിയയുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനിന്ന നസ്രിയ ഒരിടവേളയ്ക്കുശേഷം വീണ്ടും സിനിമയില്‍ സജീവമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ് നസ്രിയ. താരത്തിന്റെ പോസ്റ്റുകള്‍ക്കും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ്.
ഭര്‍ത്താവ് ഫഹദിന്റെ ചിത്രമാണ് നസ്രിയ ഇന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ”എന്തുകൊണ്ടാണ് ഡിസംബര്‍ ഈ വര്‍ഷം വീണ്ടും ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ്” എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചത്. ഫഹദിന്റെ ആശ്ചര്യപ്പെടലിനു പിന്നിലെ കാരണവും നസ്രിയ ഹാഷ്ടാഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.


ഡിസംബര്‍ നസ്രിയയുടെ ജന്മമാസമാണ്. ഡിസംബര്‍ 20 ആണ് നസ്രിയയുടെ ജന്മദിനം. തനിക്ക് ജന്മദിന സര്‍പ്രൈസ് നല്‍കുന്നതില്‍നിന്നും എങ്ങനെ രക്ഷപ്പെടാമെന്നു ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയയുടെ തമാശരൂപേണയുളള ഹാഷ്ടാഗില്‍നിന്നും മനസിലാകുന്നത്.

Related post