• June 18, 2021

ആദ്യ വനിത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കോവിഡ് ബാധിച്ച് മരിച്ചു

 ആദ്യ വനിത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കോവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിലെ ആദ്യ വനിത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കോവിഡ് ബാധിച്ച് മരിച്ചു. പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായിരുന്ന നീല സത്യനാരായണനാണ് മരിച്ചത്. 72 വയസ്സായിരുന്നു. വ്യാഴാഴ്ച മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

കോവിഡ് -19 ന് കീഴടങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ് നീല സത്യനാരായണൻ.

1972- ലെ ബാച്ച് ഐ‌എ‌എസ് ഓഫീസറായിരുന്നു നീല. കൂടാതെ ചില ചിത്രങ്ങൾക്ക് സംഗീതം നൽകി. വിരമിച്ച ശേഷം സംസ്ഥാനത്തെ ചീഫ് ഇലക്ഷൻ കമ്മീഷണറായി നിയമിക്കപ്പെട്ടു.

Related post