• July 28, 2021

സുരക്ഷിത പണം കൈമാറ്റത്തിന് നെഫ്റ്റ് സേവനവുമായി ആര്‍.ബി.ഐ

 സുരക്ഷിത പണം കൈമാറ്റത്തിന് നെഫ്റ്റ് സേവനവുമായി ആര്‍.ബി.ഐ

അക്കൗണ്ടുകള്‍ തമ്മില്‍ സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാനുള്ള സുരക്ഷിത മാര്‍ഗവുമായി ആര്‍.ബി.ഐ . നെഫ്റ്റ് എന്ന പേരില്‍ ആര്‍.ബി.ഐ .പുറത്തിറക്കിയ സേവനം ഡിസംബര്‍ 16 മുതല്‍ ആഴ്ചയില്‍ 24 മണിക്കൂറും ലഭ്യമാകും.

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് സുരക്ഷിതമായി എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാനാകുന്ന ഇലക്ട്രോണിക് സംവിധാനമാണ് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍.നേരത്തെ ആര്‍ബിഐ ഇത്തരം ഇടപാടുകള്‍ക്ക് സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇനി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷിതമായി പണമിടപാട് നടത്താം.

സാധാരണ ബാങ്കിംഗ് സമയം കഴിഞ്ഞുള്ള നെഫ്റ്റ് ഇടപാടുകള്‍ ‘സ്ട്രെയിറ്റ് ത്രൂ പ്രൊസസിംഗ്'(എസ്ടിപി) വഴിയാണ് നടത്തുക.2 ലക്ഷം രൂപവരെ നെഫ്റ്റ് വഴി കൈമാറ്റം ചെയ്യാം. അതില്‍ കൂടുതല്‍ ഇടപാടുകള്‍ ഡിജിറ്റലായി കൈമാറാനുള്ള സംവിധാനമാണ് ആര്‍ടിജിഎസ്.ജൂലൈ ഒന്നു മുതല്‍ നെഫ്റ്റ്, ആര്‍ടിജിഎസ് സേവനങ്ങള്‍ക്കുള്ള നിരക്ക് ഈടാക്കേണ്ടെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ഉറപ്പായും നടപ്പിലാക്കണം എന്ന് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ചെയര്‍മാന്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട് .

Related post