• June 18, 2021

ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ പ്രക്ഷേപണം നേപ്പാളിൽ തടഞ്ഞു

 ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ പ്രക്ഷേപണം നേപ്പാളിൽ തടഞ്ഞു

ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ പ്രക്ഷേപണം നേപ്പാളിൽ തടഞ്ഞു. നേപ്പാളിന്റെ ദേശീയ താത്പര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകുന്ന പാശ്ചാത്തലത്തിലാണ് നടപടി എന്നാണ് വിശദീകരണം.

പ്രാധാനമന്ത്രി പി.കെ ശർമ ഒലി സർക്കാരിനെതിരെ ഇന്ത്യൻ മാധ്യമങ്ങൾ വസ്തുതക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.

ദൂരദര്‍ശന് ചാനലിന് വിലക്കില്ല. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ പ്രക്ഷേപണം തടഞ്ഞ നടപടി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

Related post