• November 30, 2021

ഇറാനുമായുള്ള യൂേേറാപ്യന്‍ രാജ്യങ്ങളുടെ വ്യാപാര ഉടമ്പടിയില്‍ വിമര്‍ശനവുമായി നെത്യാഹു.

 ഇറാനുമായുള്ള യൂേേറാപ്യന്‍ രാജ്യങ്ങളുടെ വ്യാപാര ഉടമ്പടിയില്‍ വിമര്‍ശനവുമായി നെത്യാഹു.

ഇറാനുമായി പുത്തന്‍ വ്യാപാര കരാറിലേര്‍പ്പെട്ട് ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍. ബാര്‍ട്ടര്‍ സംവിധാനത്തില്‍ വ്യാപാരം സാധ്യമാകുന്ന ഇന്‍സ്ട്രമെന്‌റ് ഇന്‍ സപ്പോര്‍ട്ട് ഓഫ് ട്രേഡ് എക്‌സ്‌ചേഞ്ച് എന്ന കരാറിലാണ് ഫിന്‍ലാന്‌റ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‌റ്, നോര്‍വേ, സ്വീഡന്‍, എന്നിവര്‍ ഒപ്പുവെച്ചത്. ഇറനുമായുള്ള കൈമാറ്റ കച്ചവടത്തില്‍ മികച്ച പ്രതീക്ഷകളാണ് ഇവര്‍ പുലര്‍ത്തുന്നത്.ഇറാനുമായി ഈ വ്യാപാരക്കരാര്‍ രീതി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് നേരെത്തെ ഉണ്ടാക്കിയത്. ഇറാനുമേലുള്ള യുഎസ് വിലക്കിൻ്റെ പശ്ചാത്തലത്തിലാണ് ഈ ബാര്‍ട്ടര്‍ സമ്പ്രതായക്കരാര്‍ തയ്യാറാക്കിയിരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹു രംഗത്തെത്തി. ആണവായുധം ഊര്‍ജിതമാക്കുവാന്‍ തങ്ങള്‍ ഇറാനെ സഹായിക്കുകയാണെന്ന് ഓര്‍ത്ത് ഈ രാജ്യങ്ങള്‍ ലജ്ജിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Related post