• June 19, 2021

പന്ത് മിനുക്കാന്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ പിഴ

 പന്ത് മിനുക്കാന്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ പിഴ

പന്തിനു തിളക്കം കൂട്ടാന്‍ കളിക്കാര്‍ ഉമിനീര്‍ ഉപയോഗിക്കുന്ന നടപടി വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലൈ അധ്യക്ഷനായ ക്രിക്കറ്റ് കമ്മിറ്റി.കളിയുടെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ.സി.സി കമ്മിറ്റി കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നല്‍കിയ ശുപാര്‍ശയിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം രോഗം പകരാന്‍ ഇടവരുത്താത്ത വിയര്‍പ്പിന്റെ ഉപയോഗം തുടരാമെന്നും സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.ഉമിനീര്‍ വഴി കൊറോണ വ്യാപിക്കാന്‍ എളുപ്പമാണെന്ന ഐ.സി.സി മെഡിക്കല്‍ ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. പീറ്റര്‍ ഹാര്‍കോര്‍ട്ടിന്റെ വാദം ഏകകണ്ടേന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. അതേ സമയം വിയര്‍പ്പിലൂടെ വൈറസ് പകരില്ലെന്ന മെഡിക്കല്‍ ഉപദേശവും കമ്മിറ്റി സ്വീകരിച്ചു.കളിക്കളത്തിലും പരിസരത്തും മെച്ചപ്പെട്ട ശുചിത്വ നടപടികള്‍ കൈക്കൊള്ളണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

Related post