• August 3, 2021

പൂതിയ ഫീച്ചറുമായി ജിമെയില്‍

 പൂതിയ ഫീച്ചറുമായി ജിമെയില്‍

ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ജിമെയില്‍. മെയില്‍ അയക്കുമ്പോള്‍ പല മെയിലുകളിലെ സന്ദേശങ്ങള്‍ ഒന്നിച്ച് അറ്റാച്ച് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
നിലവില്‍ ഒരു വ്യക്തിക്ക് പല സന്ദേശങ്ങളിലെ വിവരങ്ങള്‍ ഒന്നിച്ച് അയക്കണമെങ്കില്‍ ഒരോ ഇമെയിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ സാധിക്കു. എന്നാല്‍ പുതിയ ഫീച്ചറിലൂടെ എല്ലാ സന്ദേശങ്ങളും ഒരൊറ്റ മെയിലില്‍ അറ്റാച്ച് ചെയ്ത് അയക്കുവാന്‍ സാധിക്കും. ഇതിന് പുറമെ ഒരോ അറ്റാച്ച്മെന്റിനും പ്രത്യേകമായി റിപ്ലേ ചെയ്യാനുള്ള സൗകര്യവും പുതിയ ഫീച്ചറിലൂടെ ലഭിക്കും. ഉടന്‍ തന്നെ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന.

Related post