• July 28, 2021

വ്യവസായ കുതിപ്പിനൊരുങ്ങി ഷാര്‍ജ; മഹാനിയില്‍ കണ്ടെത്തിയത് വന്‍ പ്രകൃതിവാതക ശേഖരം

 വ്യവസായ കുതിപ്പിനൊരുങ്ങി ഷാര്‍ജ; മഹാനിയില്‍ കണ്ടെത്തിയത് വന്‍ പ്രകൃതിവാതക ശേഖരം

എമിറേറ്റില്‍ 37 വര്‍ഷത്തിന് ശേഷത്തിനുശേഷം പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഷാര്‍ജയിലെ മഹാനി മേഖലയിലാണ് കണ്ടെത്തല്‍. മഹാനി വണ്‍ പര്യവേക്ഷണക്കിണര്‍ 14,597 അടി ആഴത്തില്‍ കുഴിച്ചെത്തിയപ്പോഴാണ് പ്രകൃതിവാതകത്തിന്റെ വന്‍ശേഖരം കണ്ടെത്തിയത്. പ്രതിദിനം 5 കോടി സ്റ്റാന്‍ഡേര്‍ഡ് ഘന അടി പ്രകൃതി വാതകം ലഭ്യമാകും എന്നാണ് പ്രതീക്ഷ.

മേഖലയില്‍ കൂടുതല്‍ പര്യവേക്ഷണം നടത്താന്‍ ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പറേഷനും (എസ്.എന്‍.ഒ.സി.) ഇറ്റാലിയന്‍ പങ്കാളിയായ ഇഎന്‍ഐയും തീരുമാനിച്ചു. 3ഡി സര്‍വേഫലം അനുകൂലമായതിനെ തുടര്‍ന്നു നടത്തിയ പര്യവേക്ഷണത്തില്‍ വാതകസാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. സമീപമേഖലകളിലും പര്യവേക്ഷണം തുടരുകയാണ്.


ചരിത്രപരമായ ഈ കണ്ടെത്തല്‍ ഷാര്‍ജയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മെച്ചപ്പെടുത്തുമെന്നും യു.എ.ഇ. യുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ ഓയില്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി പറഞ്ഞു.

ഷാര്‍ജ വ്യവസായമേഖലയ്ക്കും ഇത് ഗുണംചെയ്യും. മഹാനി പര്യവേക്ഷണക്കിണര്‍ കണ്ടെത്തല്‍ ഷാര്‍ജയെ ഒരു സുരക്ഷിത ആഗോള സാമ്പത്തിക മേഖലയായും പ്രദേശത്തെ പ്രധാന വാതക വിതരണ കേന്ദ്രമായും മാറ്റുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Related post