• July 31, 2021

108 വര്‍ഷത്തിലാദ്യമായി ഐബിഎമ്മിന്‌റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍

 108 വര്‍ഷത്തിലാദ്യമായി ഐബിഎമ്മിന്‌റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍

ഐബിഎമ്മിന്‌റെ തലപ്പത്ത് ആദ്യമായി ഇന്ത്യന്‍ വംശജന്‍. 108 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇങ്ങിനൊരു നിയമനം. പ്രമുഖ ഐടി കമ്പനിയായ ഐബിഎമ്മിന്‌റെ കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായാണ് ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണയെ നിയമിച്ചത്. ഏപ്രില്‍ 6ന് ചുമതലയേല്‍ക്കും.

ഇതോടെ സുന്ദര്‍ പിച്ചൈ(ഗൂഗിള്‍/ആല്‍ഫബൈറ്റ്), സത്യ നാദെല്ല(മൈക്രോസോഫ്റ്റ്) തുടങ്ങിയവര്‍ക്കു പിന്നാലെ മറെറാരു വമ്പന്‍ കമ്പനിക്കുകൂടി ഇന്ത്യന്‍ വംശജന്‍ മേധാവിയാകും. ജാര്‍ഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ ജനിച്ച അരവിന്ദ്, കാന്‍പൂര്‍ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

Related post