• May 15, 2021

വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വീണ്ടും എത്തുന്നു

 വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വീണ്ടും എത്തുന്നു

ഐഫോണ്‍ എസ് ഇയ്ക്ക് ശേഷം വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വീണ്ടും എത്തുന്നു.

2017ല്‍ ഇറങ്ങിയ ഐഫോണ്‍ 8ന്റെ മോഡലായിരിക്കും വിലകുറഞ്ഞ ഈ ഐഫോണിന്. സ്‌ക്രീന്‍ വലുപ്പം 4.7 ഇഞ്ച് ആയിരിക്കുമെന്ന് നേരത്തെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഫോണ്‍ 8 ഇപ്പോഴും ആവശ്യക്കാരുണ്ട്. പുതിയ ഐഫോണ്‍ ഇന്‍ബില്‍റ്റ് ഹോം ബട്ടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിലെ പ്രൊസസര്‍ ഐഫോണ്‍ 11 ലേതിന് സമാനമായിരിക്കും.

ഈ മാര്‍ച്ചില്‍ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലകുറഞ്ഞ ഐഫോണ്‍ മോഡലുകളുടെ അസംബ്ലിങ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Related post