• October 21, 2021

ലോക്ഡൗണ്‍ തെറ്റിക്കുന്നവരെ പാര്‍പ്പിക്കാന്‍ പുതിയ ജയില്‍ ; മധ്യപ്രദേശ് സര്‍ക്കാര്‍ പണി തുടങ്ങി

 ലോക്ഡൗണ്‍ തെറ്റിക്കുന്നവരെ പാര്‍പ്പിക്കാന്‍ പുതിയ ജയില്‍ ; മധ്യപ്രദേശ് സര്‍ക്കാര്‍ പണി തുടങ്ങി

ലോക്ഡൗണ്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ലോക്ഡൗണ്‍ തെറ്റിച്ച് പൊലീസിന് പണിയുണ്ടാക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നിയമം ലംഘിക്കുന്നവരെ പിടികൂടി ജയിലില്‍ അടയ്ക്കാന്‍ തുടങ്ങിയാല്‍ ജയിലുകളില്‍ ഇതിനുമാത്രം സ്ഥലം എവിടെക്കിടക്കുന്നു എന്ന ആശങ്കയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്.

എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാരിന് അത്തരം ആശങ്കയൊന്നുമില്ല. ജയിലില്‍ സ്ഥലമില്ലെങ്കില്‍ പുതിയ ജയില്‍ ഉണ്ടാക്കുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നത്. എന്ത് വന്നാലും നിയമം തെറ്റിക്കുന്നവരെ വെറുതെ വിടുന്ന പരിപാടിയേയില്ല.
ലോക്ഡൗണ്‍ തെറ്റിക്കുന്നവരെപാര്‍പ്പിക്കാനായി ശ്രീ വൈഷ്ണവ് വിദ്യാപീഠ് സര്‍വകലാശാല താല്‍ക്കാലിക ജയിലാക്കിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍.

Related post