• June 15, 2021

ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍

 ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍.ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ഒപ്പം ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെ കല്ലെറിയുന്ന ചടങ്ങിലെ കല്ലുകള്‍ അണുവിമുക്തമാക്കി നേരത്തെ പായ്ക്ക് ചെയ്ത് തരും. പ്രാര്‍ത്ഥനാ ചരടുകള്‍ ഓരോരുത്തരും കൊണ്ടു വരണം.സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ പറ്റുക എന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചത്.

Related post