• July 27, 2021

ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം

 ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം

സെന്‍ട്രല്‍ വിസ്റ്റയില്‍ ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2022ഓടെയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക. നിലവിലെ പാര്‍ലമെന്റ് സമുച്ചയത്തിനടുത്ത് തന്നെയാണ് പുതിയ കെട്ടിടം വരുന്നത്.

ഈ കെട്ടിടത്തില്‍ 900 മുതല്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന ലോക്സഭയാകും ഉണ്ടാകുക. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇവിടെവെച്ചാകും നടക്കുക. ഇപ്പോഴുള്ള പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന് പകരം രാജ്യസഭയും ഒരു പൊതുഹാളും വരും. അതേസമയം, ഇതൊന്നും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ എതിര്‍വശമായിട്ട് പ്രധാനമന്ത്രിക്ക് പുതിയ വസതി പണിയാനും പദ്ധതിയുണ്ട്. പൈതൃക സ്വഭാവമുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടൊരുങ്ങുന്നത്. അതേസമയം ശാസ്ത്രി ഭവന്‍, നിര്‍മാണ്‍ ഭവന്‍, റെയില്‍ ഭവന്‍, വായു ഭവന്‍ മുതലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാകും വസതിയുടെ നിര്‍മാണം.

ഡല്‍ഹിയിലെ മറ്റ് നവീകരണ പ്രക്രിയകള്‍ 2024 ഓടെ പൂര്‍ത്തിയാക്കും. നവീകരണ പദ്ധതിയുടെ ഭാഗമായി ഒരു സെക്രട്ടറിയേറ്റാകും ഉണ്ടാകുക. ഇപ്പോഴുള്ള നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാക്കി മാറ്റി ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. നവീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ പൊതുയിടങ്ങള്‍ ലഭിക്കുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ നിന്നുള്ള വിവരം

Related post