• November 30, 2021

ന്യൂ സൗത്ത് വെയ്ല്‍സില്‍ അടിയന്തരാവസ്ഥ

 ന്യൂ സൗത്ത് വെയ്ല്‍സില്‍ അടിയന്തരാവസ്ഥ

കാട്ടുതീ പടര്‍ന്നതോടെ ഓസ്ട്രലിയയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ വീണ്ടും അടിയന്തരാവസ്ഥ. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ കാട്ടുതീ ഭീഷണിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സിഡ്‌നി നഗരത്തിലെ കനാന്‍ഗ്ര ബോയ്ഡ് നാഷണല്‍ പാര്‍ക്ക് കത്തിയെരിയുകയാണ്. നൂറിലേറെ സ്ഥലങ്ങളില്‍ കത്തിപടരുന്ന തീ അണയ്ക്കാന്‍ അധികൃതര്‍ പെടാപ്പാട് പെടുന്നു. താപനില 42 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നത് തീയണയ്ക്കാന്‍ ശ്രമം ദുഷ്‌കരമാക്കുന്നു. ഏറ്റവും തിരക്കേറിയ സമയത്തുള്ള കാട്ടുതീ വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

Related post