• June 19, 2021

ഒളിമ്പിക്‌സ്‌ നടക്കില്ലെന്ന്‌ സർവേ

 ഒളിമ്പിക്‌സ്‌ നടക്കില്ലെന്ന്‌ സർവേ

ടോക്യോയിൽ അടുത്തവർഷം ഒളിമ്പിക്‌സ്‌ നടക്കില്ലെന്ന്‌ സർവേ. ജപ്പാൻ ന്യൂസ്‌ നെറ്റ്‌വർക്‌ നടത്തിയ സർവേയിൽ പങ്കെടുത്ത 77 ശതമാനംപേരും ഇതിനോട്‌ യോജിച്ചു. 17 ശതമാനംമാത്രമാണ്‌ ഒളിമ്പിക്‌സ്‌ നടക്കുമെന്ന്‌ പ്രത്യാശ പ്രകടിപ്പിച്ചത്‌.

ഈമാസം നടക്കേണ്ട ഒളിമ്പിക്‌സ്‌, കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ അടുത്തവർഷത്തേക്ക്‌ മാറ്റുകയായിരുന്നു. 2021 ജൂലൈ 23 മുതൽ ആഗസ്‌ത്‌ എട്ടുവരെയാണ്‌ പുതുക്കിയ തീയതി.

Related post