• June 18, 2021

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഇ- കൊമേഴ്സ് സൈറ്റുകളില്‍ കാവിനിറം നല്‍കണമെന്ന് പൊതുതാത്പര്യ ഹര്‍ജി

 ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഇ- കൊമേഴ്സ് സൈറ്റുകളില്‍ കാവിനിറം നല്‍കണമെന്ന് പൊതുതാത്പര്യ ഹര്‍ജി

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടി ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് സൈറ്റുകളില്‍ കാവിനിറം അടയാളപ്പെടുത്തണമെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി. അഡ്വക്കറ്റ് യാതിന്‍ സോണിയാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിനെക്കുറിച്ചുള്ള പ്രഖ്യാപനത്തിന് ശേഷം സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ക്ക് അവ എളുപ്പം തിരിച്ചറിയാന്‍ കാവിനിറം അടയാളപ്പെടുത്തണമെന്നാണ് ഹര്‍ജിയുടെ ഉള്ളടക്കം. കൂടാതെ, പൂര്‍ണമായും സ്വദേശത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് കാവിനിറമോ ഓറഞ്ച് നിറമോ ഉള്ള കോഡുകള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

Related post