• October 17, 2021

സൗജന്യമായി ഫൊട്ടോഗ്രഫി പഠിക്കാന്‍ അവസരമൊരുക്കി നിക്കോണ്‍

 സൗജന്യമായി ഫൊട്ടോഗ്രഫി പഠിക്കാന്‍ അവസരമൊരുക്കി നിക്കോണ്‍

ക്വാറന്റീന്‍ കാലത്ത് വീട്ടിലിരുന്ന് ഫൊട്ടോഗ്രഫി പഠിക്കാന്‍ അവസരമൊരുക്കി പ്രമുഖ ക്യാമറ നിര്‍മാതാക്കളായ നിക്കോണ്‍. പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കൊക്കെ ഒരു രൂപ ചെലവില്ലാതെ പഠിക്കാം.

ഈ മാസം 30 വരെയാണ് ഓഫര്‍. ആകെ 10 ക്ലാസുകളാണ് നിക്കോണ്‍ സ്‌കൂള്‍ എന്ന ഓണ്‍ലൈന്‍ ഫൊട്ടോഗ്രഫി സ്ട്രീമിംഗ് കോഴ്‌സില്‍ ഉള്ളത്. സാധാരണ ഗതിയില്‍ 15 മുതല്‍ 50 ഡോളര്‍ വീതം വരെ ചെലവ് വരുന്ന ക്ലാസുകളാണ് സൗജന്യമായി ഇവര്‍ നല്‍കുന്നത്. പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാരാണ് ക്ലാസെടുക്കുന്നത്. നിക്കോണ്‍ ക്യാമറ കൈകാര്യം ചെയ്യാനാണ് കൂടുതലായും പഠിപ്പിക്കുക. നിക്കോണ്‍ ക്യാമറ ഇല്ലെങ്കിലും ക്ലാസ് അറ്റന്‍ഡ് ചെയ്താല്‍ സമയം പാഴാവില്ല.

Related post