• December 3, 2021

നിർഭയ കേസ് : പ്രതി മുകേഷ് സിംഗ് രാഷ്ട്രതിക്ക് ദയാഹർജി നൽകി

 നിർഭയ കേസ് : പ്രതി മുകേഷ് സിംഗ് രാഷ്ട്രതിക്ക് ദയാഹർജി നൽകി

ദില്ലി നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗ് രാഷ്ട്രതിക്ക് ദയാഹർജി നൽകി. ദയാഹർജി കൂടി തള്ളിയാല്‍ വധശിക്ഷ നടപ്പാക്കും. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.

ദില്ലി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഒമ്പതിനാണ് വിനയ് കുമാർ ശർമ്മ തിരുത്തൽ ഹർജി ഫയ‌ൽ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തൽ ഹർജി ഫയൽ ചെയ്തു. ജനുവരി 22-ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടത്. വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22നായിരിക്കും തൂക്കിലേറ്റുക.

മുകേഷ് സിംഗിന്‍റെയും കൂട്ടുപ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ദയാഹരജി തള്ളിയാൽ പോലും ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാന്‍ ആയേക്കില്ല. ‌‌ദയാഹരജി തള്ളിയ ശേഷം ‌14 ദിവസത്തെ സാവകാശം പ്രതികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.

മരണ വാറണ്ട് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ റിട്ട് ഹരജി ഡല്‍ഹി ഹൈകോടതി ഡിവിഷണ്‍ ബഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത് .

Related post