• May 15, 2021

നിര്‍ഭയ കേസിൽ വധശിക്ഷ ഉടന്‍ വേണം; പ്രതികളുടേത് തന്ത്രം; സർക്കാർ കോടതിയിൽ

 നിര്‍ഭയ കേസിൽ വധശിക്ഷ ഉടന്‍ വേണം; പ്രതികളുടേത് തന്ത്രം; സർക്കാർ കോടതിയിൽ

നിര്‍ഭയകേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ .പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടത്താന്‍ കാത്തിരിക്കേണ്ടതില്ലെന്നും ദയാഹര്‍ജി തളളപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാട്എടുക്കാനാകും.അതിനാല്‍ നാലുപേരുടെയും ശിക്ഷ ഒരുമിച്ച് നടത്തണമെന്ന വ്യവസ്ഥയെ അനുകൂലിക്കുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.

Related post