• August 3, 2021

നിര്‍ഭയ കേസ്: പുനപരിശോധന ഹര്‍ജിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

 നിര്‍ഭയ കേസ്: പുനപരിശോധന ഹര്‍ജിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

നിര്‍ഭയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പിന്‍മാറി. പെണ്‍ക്കുട്ടിയ്ക്ക് വേണ്ടി ഹാജരാവുന്ന പ്രതികളില്‍ ഒരാള്‍ കുടുംബാംഗമെന്ന് കാരണത്താലാണ് പിന്മാറ്റം.
വധശിക്ഷക്കെതിരെ പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്‍മാറിയത്. ഇതോടെ ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. 2017ല്‍ വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് അക്ഷയ് സിംഗിൻ്റെ ഹര്‍ജിയിലെ ആവശ്യം.
പുന:പരിശോധന ഹര്‍ജിയെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. കേസില്‍ മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നീ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അക്ഷയ് സിങ് കോടതിയെ സമീപിച്ചത്. 2012 ഡിസംബറില്‍ 16ന് 23 കാരിയായ യുവതിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ യുവതി മരിച്ചു.

Related post