• July 31, 2021

മുകേഷ്​ സിങിൻറെ ദയാഹരജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്​ട്രപതിക്ക്​ കൈമാറി

 മുകേഷ്​ സിങിൻറെ   ദയാഹരജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്​ട്രപതിക്ക്​ കൈമാറി

നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ പ്രതി മുകേഷ്​ സിങ്​ സമര്‍പ്പിച്ച ദയാഹരജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്​ട്രപതിക്ക്​ കൈമാറി. വ്യാഴാഴ്​ച രാത്രി രാഷ്​ട്രപതി ഭവന്​ കൈമാറിയ ദയാഹരജിക്കൊപ്പം അത്​ തള്ളണമെന്ന ശുപാര്‍ശയും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ചിട്ടുണ്ട്​.

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിൻറെ തീരുമാനത്തിലായിരിക്കും ഇനിയുള്ള നടപടിക​ള്‍ . കേസിലെ മുകേഷ്​ അടക്കമുള്ള നാല്​ പ്രതികള്‍ക്കും ഈമാസം 22ന്​ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ്​ മുകേഷ്​ ദയാഹരജി സമര്‍പ്പിച്ചത്​. ഇതേ തുടര്‍ന്ന്​ വധശിക്ഷ നടപ്പാക്കുന്നത്​ നീട്ടിവെച്ചിരിക്കുകയാണ്​.

ദയാഹരജി തള്ളണമെന്ന ശുപാര്‍​ശയോടെയാണ്​ ഡല്‍ഹി ലഫ്​റ്റനന്‍ഡ്​ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ കൈമാറിയത്​. ഡല്‍ഹി സര്‍ക്കാറും ദയാഹരജി തള്ളണമെന്ന ശുപാര്‍ശയാണ്​ നല്‍കിയിരിക്കുന്നത്​. പ്രതിക ള്‍ നൽകിയ തിരുത്തൽ ഹരജി നേരത്തെ തള്ളിയിരുന്നു.

Related post