• July 27, 2021

നിര്‍ഭയ കേസ് : പ്രതി മുകേഷ് സിങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

 നിര്‍ഭയ കേസ് :     പ്രതി മുകേഷ് സിങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ദയാഹര്‍ജി രാഷ്ട്രപതി ഭവന്‍ തള്ളിയതെന്നും കോടതി നിരീക്ഷിച്ചു.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. നേരത്തെ ജനുവരി 22 ന് തൂക്കിലേറ്റാനാണ് വിധി വന്നത്. എന്നാൽ പ്രതികൾ ദയാ ഹർജിയും, തിരുത്തൽ ഹർജിയും നൽകിയ സാഹചര്യത്തിൽ തീയതി മാറുകയായിരുന്നു.

2012ല്‍ സംഭവം നടക്കുമ്പോള്‍ താന്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ബാലനീതി നിയമപ്രകാരം കേസ് പരിഗണിക്കണമെന്നുമാണ് പവന്‍ ഗുപ്ത നല്‍കിയ അപ്പീലും സുപ്രീംകോടതി തള്ളിയിരുന്നു. വിനയ് ശര്‍മ്മ, അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

2012 ഡിസംബര്‍ 12 ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. കേസില്‍ ആകെ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാര്‍ ജയില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രായ പൂർത്തിയാകാത്ത മറ്റൊരു പ്രതി ശിക്ഷ കഴിഞ്ഞ് 2012 ൽ ജയിൽ മോചിതനായി.

Related post