• May 13, 2021

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

 നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നാളെയില്ല. പ്രതികള്‍ക്ക് നല്‍കിയിരുന്ന മരണവാറന്റ് ഡല്‍ഹി തീസ് ഹസാരി കോടതി സ്റ്റേ ചെയ്തു .

മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഡൽഹി കോടതി അംഗീകരിച്ചു. തിഹാർ ജയിലിൽ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതിനിടയിലാണ് മരണവാറന്റ് സ്റ്റേ ചെയ്തിരിക്കുന്നത്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി അറിയിച്ചു. എല്ലാ പ്രതികളുടെയും ദയാഹർജി തള്ളിയശേഷമേ വധശിക്ഷ നടപ്പാക്കാവൂ. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂവെന്ന് കോടതി അറിയിച്ചു.

അതേ സമയം പ്രതികളിൽ ഒരാളായ പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന വാദം ഉന്നയിച്ചു സമർപ്പിച്ച ഹർജിയാണു തള്ളിയത്. കേസിൽ പ്രതികളുടെ അപ്പീലുകളോ അപേക്ഷകളോ പരിഗണനയിൽ ഇല്ലാത്തതിനാൽ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷൻ നേരത്തെ പറഞ്ഞിരുന്നു.

Related post