• October 28, 2021

നിര്‍ഭയ കേസ്: പ്രതികള്‍ക്ക് തൂക്കുകയര്‍ ഒരുങ്ങുന്നു

 നിര്‍ഭയ കേസ്:  പ്രതികള്‍ക്ക് തൂക്കുകയര്‍ ഒരുങ്ങുന്നു

ലോക മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുകയര്‍ ഒരുങ്ങുന്നെന്ന് സൂചന. അടുത്ത ആഴ്ച്ച തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് പത്തു തൂക്കുകയര്‍ തയ്യാറാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 14 നു മുമ്പ് തൂക്കുകയര്‍ തയ്യാറാക്കണമെന്ന് നിര്‍ദേശം ലഭിച്ചതായി ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ അറിയിച്ചു.
അടുത്ത തിങ്കളാഴ്ച നിര്‍ഭയ വധത്തിന് ഏഴു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികളും തിഹാര്‍ ജയിലിലാണുള്ളത്. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി ഉടന്‍ തള്ളുമെന്നാണ് സൂചന. തൻ്റെ അനുവാദത്തോടെയല്ല ദയാഹര്‍ജി സമര്‍പ്പിച്ചതെന്നും ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാളായ വിനയ് ശര്‍മ്മ രാഷ്ട്രപതിയെ സമീപിച്ചിരുന്നു.

Related post