• July 31, 2021

പുനപരിശോധന ഹര്‍ജിയുമായി നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയില്‍

 പുനപരിശോധന ഹര്‍ജിയുമായി നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയില്‍

ലോകമനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി പുനപരിശോധന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. വധശിക്ഷ നടപ്പാക്കണമെന്ന വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ടാണ് പ്രതി അക്ഷയ് താക്കൂര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നിര്‍ഭയ കേസിലെ നാലാം പ്രതി അക്ഷയ് താക്കൂറാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിച്ച കേസായതിനാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.
കേസിലെ മറ്റു പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരുടെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. വധശിക്ഷ വിധിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് നിയമത്തിൻ്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാൻ അവസരം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. പുനപരിശോധന ഹര്‍ജി തള്ളിയാല്‍ പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാനാകും. ഈ കടമ്പകള്‍ കടന്ന ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുക.

Related post