• May 15, 2021

നിര്‍ഭയ കേസ്: ആരാച്ചാരാകാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്‍

 നിര്‍ഭയ കേസ്: ആരാച്ചാരാകാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്‍

നിര്‍ഭയ കേസില്‍ ആരാച്ചാരാകന്‍ തയ്യാറായി തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്‍ എസ് സുബാഷ് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് അയച്ചു. രാമനാഥപുരം പോലീസ് അക്കാദമിയിലെ ഹെഡ് കോണ്‍സ്റ്റബിളാണ് എസ് സുഭാഷ്.
കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആളില്ല എന്ന വാര്‍ത്ത കേട്ടതിനെ തുടര്‍ന്നാണ് സുഭാഷ് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്തയച്ചത്. കൊടും കൂരതയ്ക്ക് മാപ്പില്ലെന്നും മാപ്പ് അര്‍ഹിക്കുന്ന തെറ്റല്ല അവര്‍ ചെയ്തതെന്നും അതുകൊണ്ടാണ് ആരാച്ചാരാകാന്‍ മുന്നോട്ട് വന്നതെന്നും സുഭാഷ് പറഞ്ഞു. ആരാച്ചാരില്ലാത്തതുകൊണ്ട് അവര്‍ക്ക് ശിക്ഷ വൈകരുതെന്നും സുഭാഷ് പറഞ്ഞു.
ആറാം തിയ്യതിയാണ് കത്തയച്ചത് . ഇതുവരെ അധികൃതരില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. കിണറ്റില്‍ വീണ കുട്ടിയേയും പിന്നാലെ ചാടിയ അമ്മയേയും രക്ഷിച്ചതിന് 2013 ല്‍ പോലീസ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്

Related post