• October 23, 2021

നിര്‍ഭയ കേസ്: പ്രതികളെ തൂക്കിലേറ്റാന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

 നിര്‍ഭയ കേസ്: പ്രതികളെ തൂക്കിലേറ്റാന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. നാളെ ഹാജരാകണമെന്നു മീററ്റില്‍നിന്നുള്ള ആരാച്ചാര്‍ പവന്‍ ജല്ലാദിനു തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. 4 പ്രതികളെയും വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നു തൂക്കിലേറ്റാനാണു കോടതി നിര്‍ദേശം. ആരാച്ചാര്‍ എത്തിയശേഷം ഡമ്മി പരീക്ഷണം വീണ്ടും നടത്തും.

പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ്കുമാര്‍ സിങ് (31) എന്നിവരെയാണ് ഒരുമിച്ചു തൂക്കിലേറ്റുന്നത്. പ്രതികളുടെ ആരോഗ്യസ്ഥിതി ദിവസവും പരിശോധിക്കുന്നുണ്ട്. മുകേഷ്, പവന്‍, വിനയ് എന്നിവര്‍ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. അക്ഷയ്കുമാറിന്റെ ബന്ധുക്കള്‍ക്കും കത്തയച്ചു.

Related post