• October 18, 2021

നിര്‍ഭയയ്ക്കു നല്‍കാതിരുന്ന ദയ നിങ്ങള്‍ക്കുമില്ല.

 നിര്‍ഭയയ്ക്കു നല്‍കാതിരുന്ന ദയ നിങ്ങള്‍ക്കുമില്ല.

നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മ നല്‍കിയ ദയാഹര്‍ജിയെ എതിര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍. രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ദയാഹര്‍ജി ഒരു കാരണവശാലും അനുവദിക്കരുതെന്ന് ഡല്‍ഹി സർക്കാർ നിലപാടെടുത്തു. ഏറ്റവും ഹീനമായ കുറ്റക്രിത്യമെന്നാണ് അഭിപ്രായപ്പെട്ടത്.


രാഷ്ട്രപതിക്കു മുന്‍പില്‍ സമര്‍പ്പിച്ച ദയാഹര്‍ജി ഡല്‍ഹി സർക്കാർ എതിര്‍ത്തതോടെ ഈ ഫയല്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
2012 ഡിസംബറിലാണ് ക്രൂരകൃത്യം നടക്കുന്നത്. രാത്രി ബസ്സില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.ചികിത്സയിലിരിക്കെ 2012 ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ച കേസില്‍ പ്രതികളെ സുപ്രീംകോതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Related post