• October 28, 2021

അവസാന ആഗ്രഹം,പ്രതികരിക്കാതെ നിർഭയ പ്രതികൾ

 അവസാന ആഗ്രഹം,പ്രതികരിക്കാതെ നിർഭയ പ്രതികൾ

തൂക്കിലേറ്റാൻ പോകുന്നതിന് മുമ്പ് പ്രതിക്ളോട് അവസാനത്തെ ആഗ്രഹം ചോദിക്കുന്നത് പതിവാണ് . ആ പതിവ് ചോദ്യം നിർഭയ പ്രതികളോടും തുടർന്നു. എന്നാൽ അവർ ഉത്തരം നൽകാൻ തയ്യാറായില്ല.

ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത് . അതിന് മുന്പ്. കുടുംബത്തെ കാണണമോയെന്ന ചോദ്യത്തിനോടും സ്വത്തുക്കൾ കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും പ്രതികൾ പ്രതികരിച്ചില്ലെന്നാണ് തിഹാർജയിൽ അധികൃതർ പറയുന്നത്.

വധശിക്ഷകാത്ത് കഴിയുന്ന പ്രതികൾക്ക് കുടുംബത്തിലെ അവസാനമായി കുടുംബത്തിലെ ആരെ കാണണമെന്നും എപ്പോൾ കാണണമെന്നും തീരുമാനിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. തങ്ങളുടെ സ്വത്തുക്കൾ ആർക്കെങ്കിലും നൽകാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും പ്രതികൾക്കും വ്യക്തമാക്കാനുള്ള സമയമാണിത്. എന്നാൽ ഈ ചോദ്യങ്ങളോടും നിർഭയ കേസിലെ നാല് പേരും പ്രതികരിച്ചിട്ടില്ലെന്നാണ് ജയിലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത്.

ആദ്യം കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം ജനുവരി 22 ബുധനാഴ്ചയായിരുന്നു പ്രതികളെ തൂക്കിലേറ്റേണ്ടിയിരുന്നത്. എന്നാൽ പ്രതികളിലൊരാൾ സമർപ്പിച്ച ദയാഹർജിയും തിരുത്തൽ ഹർജിയും നൽകിയ പശ്ചാത്തലത്തിൽ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.

ഫെബ്രുവരി ഒന്നിനാണ് നിർഭയ കേസ് പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് സിങ്, പവൻ ഗുപ്ത എന്നിവരെ തൂക്കിലേറ്റുക. 2012 ഡിസംബര്‍ 16ന് നടന്ന കൂട്ടബലാത്സംഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. . ഇതില്‍ ഒന്നാം പ്രതി റാം സിങ്ങ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. ജുവനൈല്‍ പ്രതി മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. ബാക്കിയുള്ള നാല് പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കാനിരിക്കുന്നത്.

Related post