• August 3, 2021

നിർഭയ കേസ് : വധശിക്ഷ ഇനിയും വെെകും

 നിർഭയ കേസ് : വധശിക്ഷ ഇനിയും വെെകും

നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ ഫെബ്രവരി ഒന്നിനും നടപ്പാക്കില്ല. ശനിയാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ പ്രതി വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി നൽകി.  അതുകൊണ്ട് തന്നെ വധശിക്ഷ ഇനിയും വൈകാൻ സാദ്ധ്യത ഏറുന്നു .

നേരത്തെ ജനുവരി 22 നായിരുന്നു . ആദ്യ മരണവാറണ്ട് വന്നിരുന്നത്. ഇതിനായി തിഹാർ അധികൃതർ വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നു .ആ സാഹചര്യത്തിലാണ് പ്രതികളിലൊരാൾ തിരുത്തൽ ഹർജിയും ,ദയാഹർജിയും നൽകിയിരുന്നത് . രാഷ്ട്രപതി ദയാഹർജി തള്ളിയെങ്കിലും , ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടമുള്ളതിനാൽ ഫെബ്രവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാമെന്ന പുതിയ വാറണ്ട് പുറപ്പെടുവിച്ചു.

എന്നാൽ പ്രതി വിനയ് ശർമയും ദയാഹർജി നൽകിയ സാഹചര്യത്തിൽ വധശിക്ഷ വീണ്ടും നീളും.കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിങിന്‍റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. മറ്റൊരു പ്രതി അക്ഷയ് സിങ് താക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കീഴ് ക്കോടതി ഉത്തരവുകളുൾപ്പെടേയുള്ള ആവശ്യമായ എല്ലാ രേഖകളും പരിശോധിച്ചാണ് ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തത്. അതിനാൽ ഹർജിയിലെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസ് ആർ.ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

Related post