• December 3, 2021

നിർഭയയുടെ അമ്മ കെജരിവാളിനെതിരെ മത്സരിക്കുന്നുവോ? അഭ്യൂഹങ്ങൾക്ക് മറുപടി

 നിർഭയയുടെ അമ്മ കെജരിവാളിനെതിരെ മത്സരിക്കുന്നുവോ?   അഭ്യൂഹങ്ങൾക്ക് മറുപടി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് ടിക്കറ്റിൽ നിർഭയയുടെ അമ്മ മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നു വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി . എന്നാൽ അതിന് ചുട്ട മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് നിർഭയയുടെ അമ്മ . ദേശീയമാധ്യമമായ ഇന്ത്യാ ടുഡേ ടിവിയോട് സംസാരിക്കുകയായിരുന്നു അവർ.

ഇത്തരം അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് തീർത്തും ആഗ്രഹമില്ലെന്നും പറഞ്ഞു. തനിക്ക് കോൺഗ്രസ് പാർട്ടിയുമായി ബന്ധമില്ലെന്നും, ഒരു പാർട്ടിയും സീറ്റ് വാഗ്ദാനം ചെയ്താലും ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും അമ്മ പറഞ്ഞു.

നിർഭയയുടെ അമ്മ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നതിനെ ക്കുറിച്ച് അഭ്യൂഹങ്ങൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രചരിച്ചു തുടങ്ങിയിരുന്നു. നിർഭയയുടെ അമ്മയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് കോൺഗ്രസ് നേതാവ് കിതി ആസാദാണ് ആദ്യം റീട്വീറ്റ് ചെയ്തത്.ശിക്ഷിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ശേഷിക്കുന്ന മൂന്നുപേർ ഇതുവരെ ദയാഹർജി നടത്തിയിട്ടില്ല; എന്നിരുന്നാലും, നാലുപേരുടെയും പുനപരിശോധന ഹരജികൾ സുപ്രീം കോടതി നിരസിച്ചിരുന്നു.

Related post