• October 21, 2021

കൊവിഡ് 19 ; 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

 കൊവിഡ് 19 ; 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

21 ദിവസത്തെ ലോക്ക് ഡൗണ്‍ നേരിടുന്നതിന്റെ ഭാഗമായി 1,70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമനാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഭക്ഷ്യ സബ്‌സിഡി, കാഷ് ട്രാന്‍സ്ഫര്‍ എന്നിവയ്ക്കാണ് തുക ഉപയോഗിക്കുക. 80 കോടി ജനങ്ങളെ ഉള്‍ക്കൊള്ളന്ന പദ്ധതിയാണിത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പുതിപ്രകാരമാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് 15 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കും. ഓരോ മാസവും 5കിലോ അരിയും ഗോതമ്പും ആണ് നല്‍കുക.

കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി.

ഡയറക്ട് കാഷ് ട്രാന്‍സ്ഫര്‍ 8.69 കോടി കര്‍ഷകര്‍ക്ക് സഹായകരമാകും. പണത്തിന്റെ ആദ്യ ഗഡുവായ രണ്ടായിരം രൂപ ഏപ്രില്‍ ആദ്യ വാരം അക്കൗണ്ടുകളിലെത്തും. പ്രായമായവര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് രണ്ട് ഗഡുക്കളായി ആയിരം രൂപ വീതം ബാങ്ക് വഴി വിതരണം ചെയ്യും.

സ്ത്രീകളുടെ ജന്‍ധന്‍ അക്കൌണ്ടിലേക്ക് മൂന്ന് മാസം 500 രൂപ വീതം. 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ ബാങ്ക് അക്കൌണ്ട് വഴി ഉടന്‍ നല്‍കും. ഈ പണം ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടി. തൊഴിലുറപ്പ് പദ്ധതിയിലെ വായ്പാ പരിധി 20 ലക്ഷമാക്കി. ദിവസവേതനക്കാര്‍ക്കും 2000 രൂപ. മുതിര്‍ന്ന പൌരന്മാര്‍ക്കൊപ്പം വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും 1000 രൂപ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

Related post