• October 17, 2021

ആദായനികുതി റിട്ടേണ്‍ തിയ്യതികള്‍ നീട്ടി, കൊവിഡ് സാമ്പത്തിക പാക്കേജ് ഇപ്പോഴില്ല: ധനമന്ത്രി നിര്‍മല സീതാരാമന്‍

കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം മേഖലയിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികള്‍ നീട്ടി കേന്ദ്രസര്‍ക്കാര്‍. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12 നിന്ന് 9 ശതമാനമായി കുറച്ചു.

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 ലേക്ക് മാറ്റി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 ആയി നീട്ടി. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി. 5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് യാതൊരു പിഴയും അടയ്‌ക്കേണ്ട. വിവാദ് സേ വിശ്വാസ് നികുതി തര്‍ക്കവും ജൂണ്‍ 30 വരെ പരിഹരിക്കാം.

Related post