• December 3, 2021

ബജറ്റില്‍ ഉറ്റു നോക്കി രാജ്യം

 ബജറ്റില്‍ ഉറ്റു നോക്കി രാജ്യം

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് രാജ്യത്ത് ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ അവതരിപ്പിക്കും. രാവിലെ 11 നാണ് ബജറ്റ് അവതരണം .

സാമ്പത്തിക മാന്ദ്യം മറി കടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്.ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടാകുമോ എന്നതാകും ബജറ്റില്‍ ശമ്പളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയം. ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6- 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികളും നികുതി ഇളവുകളും ബജറ്റില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്. ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് അഞ്ചു ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്.

രണ്ട് ഘട്ടമായാണ് സമ്മേളനം.31 ന് ആരംഭിച്ച ആദ്യഘട്ടം ഫെബ്രവരി 11 ന് സമാപിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 3 വരെ.
തൊഴില്‍ സുരക്ഷ , സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ ,ഗര്‍ഭഛിത്ര നിയമഭേദഗതി ബില്‍ , വ്യക്തി വിവരണ സംരക്ഷണ ബില്‍ എന്നിവ ഉള്‍പ്പടെ 45 ബില്ലുകള്‍ അവതരിപ്പിക്കും .


ശനിയാഴ്ചകളില്‍ ഒാഹരി വിപണികള്‍ക്ക് അവധിയാണെങ്കിലും ,ബജറ്റായതിനാല്‍ ഇന്ന് ഒാഹരി വിപണി തുറന്ന് പ്രവര്‍ത്തിക്കും. ബി.എസ്.ഇക്കൊപ്പം ,എന്‍ .എസ്.ഇയും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട് .

Related post