• October 28, 2021

ഫോബ്‌സ് മാസികയില്‍ ഇടം നേടി നിര്‍മല സീതാരാമന്‍

 ഫോബ്‌സ് മാസികയില്‍ ഇടം നേടി നിര്‍മല സീതാരാമന്‍

ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടംനേടി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഈ വര്‍ഷത്തെ പട്ടികയില്‍ 34ാം സ്ഥാനത്താണ് നിര്‍മല സീതാരാമന്‍ ഇടംനേടിയത്.
ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലാണ് പട്ടികയുടെ ഒന്നാമത്. എച്ച് സി എല്‍ കോര്‍പ്പറേഷന്‍ സി ഇ ഒയും എക്‌സിക്യൂട്ടീവ് ഡയക്ടറുമായ റോഷ്ണി മഡാര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും പട്ടികയിലുണ്ട്.
ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിത ധനകാര്യ മന്ത്രിയാണ് നിര്‍മല സീതാരാമന്‍.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ചിട്ടുള്ള നിര്‍മല മന്ത്രി പദത്തിലെത്തും മുന്‍പ് യുകെയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു നിര്‍മ്മല സീതാരാമന്‍. ആദ്യമായി മുഴുവന്‍ സമയം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യവനിത എന്ന റെക്കോര്‍ഡും നിര്‍മല സീതാരാമന്റെ പേരിലാണ്.
തിരുച്ചിറപള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്ന് ബിരുദവും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. അതിനുശേഷം ഗവേഷണ പഠനത്തിനായി യുകെയിലെത്തി.

Related post